മീൻ ഇഷ്ട്ടപ്പെടുന്ന മിക്കവർക്കും മത്തിയോടായിരിക്കും താല്പര്യം കൂടുതൽ. മത്തി ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാം. എന്നാൽ, നല്ല കുടംപുളിയിട്ട് വച്ച മത്തിക്കറിക്ക് എപ്പോഴും ഒരു പ്രത്യേക സ്വീകാര്യതയാണ് ലഭിക്കാറ്. എന്നാൽ ഒരു സ്പെഷ്യൽ മത്തി പെരളനായാലോ. അതിഥികളെ സത്ക്കരിക്കാനായി ഒരു ഉഗ്രൻ മത്തി പെരളൻ തയ്യാറാക്കാം.
യമഹ FZ മോഡലുകൾക്ക് വീണ്ടും വില വർധനവ്
ആവശ്യമുള്ള സാധനങ്ങള്‍ ;
മത്തി- ഒരു കിലോ
വെളുത്തുള്ളി- പത്ത് അല്ലി
തക്കാളി- മൂന്നെണ്ണം
സവാള- രണ്ടെണ്ണം
ഉപ്പ്- പാകത്തിന്
വിനാഗിരി- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ- പാകത്തിന്
ഉണക്കമുളക്- പത്തെണ്ണം
വീട്ടിൽത്തന്നെ ഫേഷ്യൽ ചെയ്യാം, പ്രായത്തെ ചെറുക്കാം
തയ്യാറാക്കുന്ന വിധം ;
മത്തി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇരു വശവും വരഞ്ഞു വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേയ്ക്ക് സവാള ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് ഉണക്കമുളകും വെളുത്തുള്ളിയും നല്ലതു പോലെ അരച്ച് ചേര്‍ക്കാം. ഇത് വഴറ്റിയ ശേഷം തക്കാളി ചേർത്ത് കൊടുക്കാം. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേര്‍ത്ത് വറ്റിക്കുക. വെള്ളം നല്ലതു പോലെ വറ്റി പരുവമാകുമ്പോള്‍ ഇതിലേക്ക് മത്തി എടുത്ത് ഓരോന്നായി ഇടാം. ഇതിലേക്ക് പാകത്തിന് വെള്ളവും അല്പം വിനാഗിരിയും ഉപ്പും ചേര്‍ക്കാം. ശേഷം അടച്ച് വച്ച് അല്പസമയം വേവിക്കുക. നല്ലതു പോലെ ചാറ് കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കാവുന്നതാണ്. അല്പം കറിവേപ്പിലയും വെളിച്ചെണ്ണയും വാങ്ങി വച്ച ശേഷം ഇതിലേയ്ക്ക് താളിക്കാവുന്നതാണ്. ഉച്ചയൂണ് കുശാലാക്കാൻ നല്ല മത്തി പെരളന്‍ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക