പാതി ഗുജറാത്തിയും പാതി മഹാരാഷ്ട്ര സ്വദേശിനിയുമായ താരമാണ് കശ്മീര ഷാ. ബിഗ് ബോസ് ആദ്യ സീസണിൽ ശ്രദ്ധേയായ മത്സരാര്ഥിയായിരുന്നു കശ്മീര.
ഇപ്പോൾ ഞെട്ടിക്കുന്ന ഗ്ലാമർ മേക്കോവറിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടു താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാവുകയാണ്. സ്വന്തം പേജിലും ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയുടെ പേജിലും കശ്മീരയുടെ ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്
മാറ്റം തന്നിൽ നിന്ന് തന്നെ ആരംഭിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് കശ്മീര തന്റെ പുത്തൻ ലുക്കുമായി ഇൻസ്റ്റഗ്രാമിൽ എത്തുന്നത്. ഇരട്ടക്കുട്ടികളുടെ അമ്മയായ കശ്മീര ‘സൂപ്പർ മോം’ പരിവേഷത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്.
2017 ൽ വാടക ഗർഭധാരണത്തിലൂടെ കശ്മീരയും ഭർത്താവും ഇരട്ട ആൺകുട്ടികളുടെ അച്ഛനമ്മമാർ ആയിരുന്നു (ചിത്രം: വീരൽ ഭയാനി)
പ്രതികരിക്കാൻ ഇവിടെ എഴുതുക