അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസിൽ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടം നേടിയിരുന്നു. തുടർന്ന് നിരവധി പേരാണ് മന്ത്രിയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ശൈലജ ടീച്ചർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് താര സുന്ദരിയും ലേഡി സൂപ്പർ സ്റ്റാറുമായ നയൻതാര. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ ആശംസ അറിയിച്ചിരിക്കുന്നത്.
‘മാഡം , നിങ്ങളിൽ അഭിമാനം തോന്നുന്നു. നിങ്ങളുടെ സ്തുത്യര്‍ഹമായ സേവനത്തിന് വളരെയധികം നന്ദി, ഈ അത്ഭുതകരമായ നേട്ടത്തിന് കെ കെ ഷൈലജ ടീച്ചറിന് അഭിനന്ദനങ്ങൾ’ – നയൻതാര കുറിച്ചു. നയൻതാരക്ക് പുറമെ ഫഹദ് ഫാസിലുൾപ്പെടെ നിരവധി താരങ്ങളാണ് ശൈലജ ടീച്ചർക്ക് അഭിനന്ദനവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക