യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ. ഡിഎംകെയുടെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങൾക്ക് കമലയുടെ വിജയം പ്രചോദനം നൽകുന്നതായി സ്റ്റാലിൻ വ്യക്തമാക്കി. കൂടാതെ കത്തിന്റെ പകർപ്പ് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ആലപ്പുഴയിലെ വീട്ടില്‍ നിന്ന് കാണാതായ ആളെ വിഷം കഴിച്ചുമരിച്ച നിലയില്‍ കണ്ടെത്തി
കമലാ ഹാരിസിന് തമിഴ് വേരുകളുള്ളതിൽ അഭിമാനിക്കുന്നുവെന്നും അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയിൽ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കയ്ക്ക് നേട്ടങ്ങൾ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്പര്യവും ലോകത്തിന്റെ നെറുകയിൽ എത്തിക്കണമെന്നും കമലയുടെ വരവിനായി തമിഴ്നാട് കാത്തിരിക്കുകയാണെന്നും സ്റ്റാലിൻ കത്തിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക