അന്തിക്കാട് നിധിന് കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പൊലീസ് അറസ്റ്റ് ചെയ്തത് ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ബിനേഷ് എന്ന കുന്തി ബിനേഷിനെയാണ്. ഇയാൾ കൊലപാതകം നടത്തുന്നതിനാവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ചെയ്തയാളാണ്. അറസ്റ്റിലായ ബിനേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതുവരെ നിധിന് വധക്കേസില്‍ 12 പ്രതികള്‍ അറസ്റ്റില്‍ ആയി. വിവിധ ജയിലുകളില്‍ ഇവര്‍ റിമാന്‍ഡിലാണ്. ഇനിയും , പ്രതികളെ കൊലപാതകം നടത്താന്‍ സഹായിച്ചവരും രക്ഷപെടുത്താന്‍ സാഹായിച്ചവരും അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക