ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ മോമിനുൽ ഹഖിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് ബംഗ്ലാദേശിന്റെ ടി-20 നായകൻ മഹ്മൂദുല്ലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കാൻ ഒരുങ്ങിയിരിക്കുന്നതിനിടെയാണ് മഹ്മൂദുല്ലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ താരത്തിന് പിഎസ്എൽ നഷ്ടമായി.
മോമിനുലിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും നിലവിൽ വീട്ടിൽ ക്വാറൻ്റീനിലാണ്.
കണ്ണൂർ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക