ഓടിടി പ്ലാറ്റ്ഫോമുകള്‍ക്കും, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഇനി മുതല്‍ സര്‍ക്കാര്‍ നിയന്ത്രണം. കേന്ദ്ര വാര്‍ത്ത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കിയെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ഇനി മുതല്‍ ടിവി ചാനലുകള്‍ക്കും മറ്റ് പരമ്പരാഗത മാധ്യമങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളിലും ബാധകമാകും.
എല്ലാ തരത്തിലുള്ള വാര്‍ത്തകള്‍ക്കും ഇനി മുതല്‍ ഓണ്‍ലൈന്‍ മീഡിയകളിലും നിയന്ത്രണം ഉണ്ടാവുന്നതാണ്. ഏതൊക്കെ സംവിധാനങ്ങളാണ് നിയന്ത്രണങ്ങള്‍ക്കായി കൊണ്ടുവരുക എന്നത് ഉത്തരവില്‍ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക