വേനല്‍ക്കാലത്ത് കണ്ണുകളെ സംരക്ഷിക്കാന്‍ പുതിയൊരു മാര്‍ഗം. വേനൽക്കാലമാസങ്ങളിൽ സൺഗ്ലാസുകൾ ഉപയോഗിക്കുകയാണെങ്കില്‍ ദോഷകരമായ രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ സാധിക്കും. വേനല്‍ക്കാലത്ത് മാത്രമല്ല, ശൈത്യകാലത്തും ഇൗ സണ്‍ഗ്ലാസുകള്‍ ധരിക്കുന്നത് അഭികാമ്യം ആയിരിക്കും. മാറി മാറി വരുന്ന കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് ഇത് ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
വേനല്‍ക്കാലത്തും ശൈത്യകാലത്തും ഉണ്ടാകുന്ന യുവിഎ, യുവിബി രശ്മികള്‍ കണ്ണിന്റെ കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇൗ സമയങ്ങളില്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ കണ്ണിന് സുരക്ഷിതത്വം നല്‍കും.
ഈ പാനീയം മതി ഒരുമാസത്തിനുള്ളിൽ വയർ കുറയ്ക്കാൻ
ശീതകാലത്ത് സൂര്യൻ താഴ്ന്ന നിലയിലും വേനൽക്കാലത്ത് വ്യത്യസ്തമായ കോണിലുമാണ്, വിദഗ്ധർ പറയുന്നു. ഒരു ദീര്‍ഘസമയത്തേക്ക് വീടിന്പുറത്ത് സഞ്ചരിക്കുന്ന ഒരാളുടെ കണ്ണിലേക്ക് സൂര്യരശ്മികള്‍ പ്രവേശിക്കുകയും ഇത് കണ്ണിന്റെ പല പാളികളിലേക്ക് ആഴ്ന്നിറങ്ങുകയും കണ്ണിന്റെ കാഴ്ചയെ മാരകമായി ബാധിക്കുകയും ചെയ്യുന്നു.
സണ്‍ഗ്ലാസുകള്‍ സൂര്യന്റെ ഹാനികരമായ അൾട്രാവയലറ്റ് കിരണങ്ങളെ അരിച്ചെടുക്കുന്നു. ഇത് പ്രധാനമായും മിന്നല്‍, കാറ്റില്‍ നിന്നും വരുന്ന പൊടിപടലങ്ങള്‍ എന്നിവ തടയുന്നു. കൂടാതെ, ഇവ തലവേദന ഇല്ലാതാക്കുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മുമ്പിലുള്ളത് കാണാന്‍ സാധിക്കുകയും ചെയ്യൂന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക