തേജസ്വിക്ക് സംസ്ഥാനത്തെ നയിക്കാനുള്ള പ്രായമായില്ലെന്ന് ബിജെപി നേതാവ് ഉമാഭാരതി. തേജസ്വി യാദവ് വളരെ നല്ല കുട്ടിയാണ്. എന്നാല്‍ ഒരു സംസ്ഥാനത്തെ നയിക്കാനുള്ള പ്രായമായിട്ടില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാടിയതിനു പിന്നാലെയാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ പറ്റി ഉമാഭാരതിയുടെ പരാമർശം.
സര്‍ക്കാര്‍ നിതിഷിന്റെ നേതൃത്വത്തിൽ, വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
ലാലു പ്രസാദ് യാദവിന്റെ ഭരണം ബിഹാറിനെ ജംഗിള്‍ രാജിലേക്കാണ് കൊണ്ടുപോയത്. എന്നാൽ, തേജസ്വിക്ക് നയിക്കാനുള്ള കഴിവുണ്ട്. പക്ഷെ, ഒരു സംസ്ഥാനം ഭരിയ്ക്കാൻ തേജസ്വിക്ക് കഴിയുമായിരുന്നില്ല. ബിഹാര്‍ അദ്ദേഹത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപെടുകയായിരുന്നു എന്നും തേജസ്വി ഇനിയും വളരേണ്ടതുണ്ടെന്നും ഉമാഭാരതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക