പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മരിച്ചത് തമിഴ്നാട് തഞ്ചാവൂർ സ്വദേശി മണി (35) ആണ്. പ്രാഥമിക നിഗമനം മദ്യപാനത്തിനിടെയുള്ള വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ്. തൂമ്പക്കൈകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ടു പേർ കസ്റ്റഡിയിലായി.
അക്രമപരമ്പരകൾ പെരുമ്പാവൂരിൽ തുടർക്കഥയാകുകയാണ്.
ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും
പ്രദേശത്ത് നിന്ന് തന്നെ നേരത്തെ വെടിവയ്പ്പും റിപ്പോർട്ട് ചെയ്തിരുന്നു. പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ഇന്ന് രാവിലെയാണ്. വെടിവയ്പ്പ് നടന്നത്വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു തുടങ്ങിയ ആറുപേർ തമ്മിലാണ്. പെരുമ്പാവൂർ സ്വദേശി ആദിൽ ഷായ്ക്കാണ് വെടിയേറ്റത്. ആദിൽ ഷായുടെ നെഞ്ചിലാണ് വെടിയേറ്റത്. തുടർന്ന് ആദിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക