ഇന്ത്യയിൽ ഫൈസർ കമ്പനിയുടെ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നത് നിരവധി വെല്ലുവിളികൾ നിറഞ്ഞതാണെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. സാധാരണ താപനിലയിലാണെങ്കിൽ അഞ്ച് ദിവസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതും മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതുമായ വാക്സിനാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐപിഎല്ലിലെ മികച്ച ടീമിനെ തിരഞ്ഞെടുത്തത് വീരേന്ദര്‍ സെവാഗ്
വാക്സിൻ എത്തിച്ച് സൂക്ഷിച്ചാലും വലിയ ചെലവ് ആകുമെന്നതുകൊണ്ട് തന്നെ ഇന്ത്യയിലെ സാധാരണക്കാർക്ക് വാക്സിൻ ഉപയോഗിക്കുകയെന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. വാക്സിൻ സൂക്ഷിക്കുന്നതിനായുള്ള സ്റ്റോറേജുകൾ സജ്ജമാക്കുവാൻ തന്നെ ഒട്ടേറെ പണം മുടക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക