കണ്ണൂർ :റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും ആധാര്‍ സീഡിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ ലഭിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍കട, അക്ഷയകേന്ദ്രം, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ആധാര്‍ സീഡിംഗ് ചെയ്യാവുന്നതാണ്. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ പേര് വിവരം നല്കാന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി. ജില്ലയില്‍ 94.87 ശതമാനം പേര് ആധാര്‍ സീഡിംഗ് പൂര്‍ത്തിയാക്കി. 1,78,000 പേരാണ് ജില്ലയില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ ബാക്കിയുള്ളത്.
ഈ അധ്യയന വർഷം സ്കൂളുകൾ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക