കണ്ണൂർ :കെ ജി ടി ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്, കെ ജി ടി ഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്സുകളില്‍ സി ആപ്റ്റിന്റെ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ ബി സി/എസ് ഇ ബി സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
കോഴ്സിന് ചേരാനാഗ്രഹിക്കുന്നവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18, 19 തീയതികളില്‍ മലബാര്‍ ഗോള്ഡിന് സമീപമുള്ള സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനില്‍ ഹാജരാകണം. വിലാസം: സി-ആപ്റ്റ്, നെല്ലിക്കോട് സ്ക്കൂള് ബില്‍ഡിംഗ്, ടി പി ശങ്കരന് റോഡ്, ചേവായൂര്‍ (പി ഒ), കോഴിക്കോട് ഫോണ്‍:04952356591. ഇ മെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക