തിരുവനന്തപുരം: കെ എം ബഷീര്‍ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വഷണ സംഘം കോടതിയിൽ അറിയിച്ചു. നേരത്തെ കോടതിയിൽ ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നൽകിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും നൽകണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ശ്രീറാമിന് ഈ രേഖകള്‍ കൈമാറാനായി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് അന്വഷണ സംഘം ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് വ്യക്തമാക്കിയത്. കോടതിയിൽ രേഖയായി സമർപ്പിക്കേണ്ട ഡിവിആർ നൽകിയത് തൊണ്ടിമുതലായാണ്. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങൾ ലഭിക്കാൻ കാലതാമസമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക