രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കണ്ണൂരിലെ വീട് സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തിയത് കെ.സി വേണുഗോപാലിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായാണ്. വേണുഗോപാലിന്റെ മാതാവ് കെ.സി ജാനകി അന്തരിച്ചത് ഇന്നലെയാണ്.
പ്രത്യേക വിമാനത്തില്‍ രാവിലെ ഒന്‍പതോടെ കണ്ണൂര്‍ വിമാനത്തവാളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കെ. സുധാകരന് എംപിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഒരു മണിക്കൂറോളം, വേണുഗോപാലിന്റെ കണ്ടോന്താറിലെ തറവാട് വീട്ടില്‍ എത്തി ചെലവഴിച്ച ശേഷമാണ് രാഹുല്‍ ഡല്‍ഹിലേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക