പികെ കൃഷ്ണദാസിനെ ദേശീയ ചുമതലകളിൽ നിന്ന് ബിജെപി നീക്കി. കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല വി മുരളീധരന് നൽകി. നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടുവെന്നുള്ളതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം.
ഫേസ്ബുക്കിന് വൻ ലാഭം, നേടിയത് വിദ്വേഷ പ്രചാരണങ്ങളിലൂടെ ; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ
എപി അബ്ദുള്ള കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെയും തമിഴ്നാട്ടിൽ നിന്നുള്ള രാധാകൃഷ്ണന് കേരളത്തിന്റെയും ചുമതലകൾ നൽകിയിട്ടുണ്ട്. അബ്ദുള്ളകുട്ടി ഉൾപ്പെടെയുള്ളവരെ തെരഞ്ഞെടുത്തതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അപ്പോഴും ദേശീയ ഭാരവാഹി പട്ടികയിൽ കൃഷ്ണദാസ് തുടരുമെന്ന് തന്നെയായിരുന്നു വിവരങ്ങൾ. എന്നാൽ, അതിൽ നിന്നും വ്യത്യസ്തമായ തീരുമാനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
യുവതിയെ അപമാനിച്ച കേസിൽ ജാമ്യം നേടി നടൻ വിനായകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക