യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ദീപാവലിക്കുശേഷം കുറയുമെന്ന് സൂചന. ദീപാവലിക്കുശേഷം യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര യാത്രക്കാർക്ക് നിരീക്ഷണ കാലാവധിയിൽ ഇന്ത്യ ഇളവ് ഏർപ്പെടുത്തിയത് വിമാനയാത്രാ വ്യവസായത്തിന് ഗുണകരമായെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ.
വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ
ദുബായിൽനിന്നും മുംബൈയിലേക്ക് ഇപ്പോഴത്തെ വിമാനടിക്കറ്റ് നിരക്ക് 560 ദിർഹത്തിനടുത്താണ്. ദീപാവലിക്കുശേഷം ഇത് 400-450 ദിർഹമായി കുറയുമെന്നാണ് ട്രാവൽ ഏജൻസികൾ പുറത്തു വിട്ടിരിക്കുന്ന കണക്ക്.
അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക