യുവതിയെ അപമാനിച്ച കേസിൽ നടൻ വിനായകന് ജാമ്യം. വയനാട് കൽപ്പറ്റ മജിസ്ട്രേറ്റ് കോടതിയാണ് വിനായകന് ജാമ്യം അനുവദിച്ചത്. ഒരു പരിപാടിക്കായി നടനെ ക്ഷണിക്കാനായി വിളിച്ചപ്പോൾ കേൾക്കാൻ അറക്കുന്ന ഭാഷയിൽ വിനായകൻ തിരിച്ചു സംസാരിച്ചു എന്നായിരുന്നു യുവതി നൽകിയ പരാതി. തുടർന്ന്, അശ്ലീല ചുവയോടെയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും സംസാരിച്ചു എന്നിവ ഉൾപ്പെടുന്ന വകുപ്പുകൾ ചേർത്താണ് കൽപറ്റ പൊലീസ് നടനെതിരെ കേസെടുത്തത്.
പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം
ഇന്ന് നടൻ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസിന്റെ വിചാരണ ഉടൻ ആരംഭിച്ചേക്കും. സൈബർ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക