വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഭാര്യ വീണയും. പൂത്തിരി കത്തിച്ചാണ് ഇരുവരും ദീപാവലി ആഘോഷിച്ചത്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുഹമ്മദ് റിയാസ് ദീപാവലി ആശംസ അറിയിച്ചത്.
‘ഹാപ്പി ദീപാവലി’ എന്നെഴുതി വീണക്കൊപ്പം പൂത്തിരി കത്തിക്കുന്നതിന്റെ വീഡിയോ ആണ് റിയാസ് പങ്കുവച്ചത്. മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് റിയാസ് ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. വീണ ചുരിദാറാണ് ധരിച്ചിരിക്കുന്നത്.
നിരവധി പേര് കമന്റ് ബോക്സുകളിലൂടെ ഇരുവർക്കും ദീപാവലി ആശംസകൾ നേർന്നു. ഇക്കഴിഞ്ഞ ജൂൺ 15ന് ആയിരുന്നു ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് ആയിരുന്ന പി.എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക