ബോഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്കായി ടീമില്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇപ്പോള്‍ ക്വാറന്റീനിലായ ടീമംഗങ്ങള്‍ ഇന്നലെ മുതല്‍ പരിശീലനം ആരംഭിച്ചിരുന്നു.
മൂന്ന് ഫോര്‍മാറ്റുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഷമി നവംബര്‍ 27ന് സിഡ്നിയില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഓസിസിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നതാണ് ഏറ്റവും വലിയ അനുഭവമെന്ന അടിക്കുറിപ്പോടെ പരിശീലന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ട്വിറ്ററിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
There is no better feeling than to play for your country. A long wait to bowl in the #TeamIndia nets finally ended today! Looking forward to our Australian tour. #teamindia #Mshami11 #SaddaPunjab pic.twitter.com/5LQbqeVIZa
— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) November 15, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക