പൂര്‍ണിമ ഇന്ദ്രജിത്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. പൂര്‍ണിമ വേഷമിടാന്‍ ഒരുങ്ങുന്നത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന് കുന്ദല്‍ക്കറിന്റെ ‘കൊബാള്‍ട്ട് ബ്ലൂ’വിലാണ്. സംവിധായകന്റെ ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മറാത്തിയില്‍ 2006ല്‍ പുറത്തിറങ്ങിയ നോവലാണിത്. ചിത്രത്തിലെ നായകന് പ്രതീക് ബബ്ബര്‍ ആണ്. മറ്റ് താരങ്ങള്‍ നീലയ്, അഞ്ജലി ശിവരാമന്, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക