സിനിമ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. ഓൺലൈൻ വഴി 19 നാണ് യോഗം. വിവിധ സംഘടകൾ സിനിമ രംഗത്തെ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് നിവേദനം നൽകിയിരുന്നു. തിയറ്ററുകൾ തുറക്കുന്നതുൾപ്പെടെ ചർച്ച ചെയ്യുമെന്നാണ് സൂചന. ചലച്ചിത്ര വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം, വിനോദ നികുതി ഒഴിവാക്കണം, തീയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട്, ഇത്തരം ആവശ്യങ്ങൾ സർക്കാരിന് മുമ്പിൽ വെക്കുമെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.
കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറി; നാട്ടുകാരുടെ പരാതി
കേന്ദ്രം, തിയറ്ററുകള്‍ തുറക്കാൻ അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ ഇതുവരെ തുറന്നില്ല. തിയറ്ററുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാനദണ്ഡങ്ങളും നിശ്ചയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക