കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറിയതായി റിപ്പോർട്ട്. വെള്ളക്കെട്ട് രൂപപ്പെട്ടത് പുലര്‍ച്ചെയുണ്ടായ വേലിയേറ്റത്തിലാണ്. നാട്ടുകാരുടെ പരാതി ഔട്ടര്‍ ബണ്ടിന്റെ അപര്യാപ്തതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ്. നിലവിലുള്ള ബണ്ട് പലയിടങ്ങളിലും തകര്‍ന്ന നിലയിലാണുള്ളത്.
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഗോശ്രീ ഐലന്റ് ഡെവലെപ്മെന്റ് അതോറിറ്റിക്ക്, ബണ്ട് ബലപ്പെടുത്താന്‍ ഫണ്ട് വിഹിതമുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളില്‍ തട്ടി ഇതുവരെ നടപ്പായില്ല. നാട്ടുകാരുടെ ആക്ഷേപം ജനപ്രതിനിധികള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ്. പ്രതിഷേധം ഉയർന്നതോടെ ജില്ലാ കളക്ടര്‍ നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയുണ്ടായി. പിന്നീട് കളക്ടറുടെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക