രാഷ്ട്രീയ തിരക്കുകൾക്കിടെ വ്യക്തിപരമായ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബത്തിലെ പുതിയ അംഗം എത്തിയതിന്റെ സന്തോഷമാണ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത്തിനും ഡോ. ശ്രീജയ്ക്കുമാണ് ആൺകുഞ്ഞ് പിറന്നത്.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു.
https://www.facebook.com/rameshchennithala/posts/3681916271866852?__xts__%5B0%5D=68.ARCsgW6t707n9Au5Gecj9GUqu2TPX-G2vPMbLbhOmV7PySHvf_jr4f-n_vtXuck1P7pMDWBKEJE8K6uBtxj0PUOVwklzvYE21DLw7VBDJciQOIelUzSHtn2Om8MGnmtWgv0WXuphLCqDPIIh2TWNZ-oJ8jZu1DEcUzKgXZTTgo-7mM_qqQ74qB-p-55BAr73kAkPrOYRupOkxToRJ1fG3Ry7ngaXjM9NOtvcfH_fx-RNJdH6sjThPYe5VWQ_wmdeefY2UwKq3vG6dLD5wXlEZyOjaoJBY4X3FuIqoBxIeVQJVCT7Lr3MbyWJ1kEJxLe3EIAJHrMuUVEwU3k7DCYl8A&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക