ദീപാവലി ആഘോഷത്തിന് മഞ്ഞ സാരിയില്‍ തിളങ്ങി നടി ജാന്‍വി കപൂര്‍. അച്ഛന് ബോണി കപൂറിന്റെ മുംബൈയിലെ ഓഫീസില്‍ നടന്ന പൂജയ്ക്കാണ് നടി ട്രഡീഷനല്‍ ലുക്കില്‍ എത്തിയത്. മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ സാരിയാണിത്.
പരമ്പരാഗത സരി എംബ്രോയിഡറിയാണ് സാരിയുടെ പ്രധാന ആകര്‍ഷണം. റുഹാനിയാത്ത് എന്ന മനീഷിന്റെ ഫെസ്റ്റീവ് കളക്ഷനില്‍ നിന്നുള്ള സാരിയാണ് ഇത്. ഗോള്‍ഡ് പേള്‍ കമ്മലാണ് സാരിക്കൊപ്പം അണിഞ്ഞിരിക്കുന്ന ഏക ആഭരണം.
മുടി അലസമായി അഴിച്ചിട്ട് മേക്കപ്പില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. ന്യൂഡ് നിറത്തിലെ ലിപ്സ്റ്റിക്കാണ് അണിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക