സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തിയതായി റിപ്പോർട്ട്. കത്തിയത് ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ്. ഓഫീസ് സമയം ആയതിനാലാണ് വൻ ദുരന്തം ഒഴിവായത്. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം; വിജ്ഞാപനമിറക്കി
തീപിടുത്തമുണ്ടായത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയർന്നിരുന്നു. എന്നാൽ സർക്കാർ, സംഭവം അന്വേഷിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സംഭവത്തിൽ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക