സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ ഇന്ത്യയിൽ തിരികെ എത്തുന്നു. രണ്ടാംവരവിൽ ഏറെ മാറ്റങ്ങളോടെയാണ് പബ്ജിയുടെ വരവ്. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമായാണ് പബ്ജി വരുന്നത്.
‘കോഹ്ലി വെറും കടലാസ് ക്യാപ്റ്റൻ’- ട്രോളിൽ കയറി ലൈക്കടിച്ച് സൂര്യകുമാർ യാദവ് !
ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപ്പറേഷൻ ഈ വിവരം ഔദ്യോഗികമായി അറിയിച്ചു. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. പബ്ജി കുട്ടികളിൽ ആക്രമണ പ്രവണത വർധിപ്പിക്കുന്നു എന്ന ആരോപണം നിലനിന്നിരുന്നു. ചോരക്കറകൾ നിറഞ്ഞ കൊലപാതക ചിത്രീകരണങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കുന്നത് ഇല്ലാതാക്കാനെന്നോണം ഒരു ശത്രുവിനെ കൊല്ലുമ്പോള്‍ പച്ച ദ്രാവകം പുറത്തുവരുന്നതായാണ് ഇനി ഗെയിമിൽ കാണിക്കുക.
നിര്‍ദ്ദിഷ്ട നിയന്ത്രണ കാലയളവിനു ശേഷം ഗെയിം കളിക്കുന്നത് നിര്‍ത്താന്‍ ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്ന പുതിയ കണ്ട്രോള് ഫീച്ചര്‍ ഉപയോഗിച്ച് അമിത ഉപയോഗം കുറയ്ക്കുന്നതിനുള്ള ഫീച്ചറും ഇത്തവണ പബ്ജി പുറത്തിറക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക