ദുബായ് : ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകൻ (31)ആണ് മരിച്ചത്. സംഭവത്തില്‍ കാസർകോട് സ്വദേശി അറസ്റ്റിലായി . അനധികൃത മദ്യവ്യാപാരം നടത്തുന്നയാളുമായി മറ്റൊരു സംഘം നടത്തിയ വാക്കു തർക്കത്തിനിടെ അജിത്തിന് കുത്തേൽക്കുകയായിരുന്നു.
വെളിച്ചമില്ലാതിരുന്ന ഫ്ലാറ്റിലേക്ക് മെഴുകുതിരി വാങ്ങിപ്പോയ അജിത്തിനെ കുത്തുകയായിരുന്നത്രേ. രക്തം വാർന്നു കിടന്ന അജിത്തിനെ ഏറെക്കഴിഞ്ഞാണ് മറ്റുള്ളവർ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക