ട്രാൻസ്ജെൻഡേഴ്സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത് സംവരണം നൽകുന്നതിനാണ്. ട്രാൻസ്ജെൻഡേഴ്സിന് വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ഒ.ബി.സി പ്രാതിനിധ്യം നൽകാനാണ് നടപടികൾ തുടങ്ങിയത്. കേന്ദ്രസർക്കാർ നടപടി സുപ്രിംകോടതിയുടെ ഉത്തരവിന് തുടർച്ചയായാണ്. ട്രാൻസ്ജെൻഡേഴ്സിനെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ സാമൂഹ്യക്ഷേമമന്ത്രാലയം നിർദേശിച്ചു.
നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന് ഇന്ത്യയില്‍ ലഭ്യമാവും; ആരോഗ്യമന്ത്രി ഹര്ഷവര്ധന്
ട്രാൻസ്ജെൻഡേഴ്സ് വ്യത്യസ്തങ്ങളായ നിരവധി സാമൂഹ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അത്മാഭിമാനത്തോടെ മുഖ്യധാരയിൽ ജീവിക്കാനുള്ള അവസരം പ്രധാനം ചെയ്യുക എന്നതാണ് ഇതിന് പരിഹാരം ഈ തീരുമാനം ഉയർന്നുവന്നത്, സാമുഹ്യക്ഷേമ മന്ത്രാലയം വിവിധതലത്തിൽ നടത്തിയ ചർച്ചകളിലാണ്. കേന്ദ്രമന്ത്രിസഭാ യോഗം നിർദേശം അംഗീകരിച്ചതിന് ശേഷം പാർലമെന്റിന്റെ അനുവാദം തേടിയാകും നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക