കോട്ടയം: കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് ജോസ് കെ മാണി പറഞ്ഞു. സത്യവിരുദ്ധമായ പ്രചാരണത്തിന് എതിരെയുള്ള വിധിയാണിതെന്നും നുണ കൊണ്ട് എത്ര മറയ്ക്കാൻ നോക്കിയാലും സത്യം പുറത്ത് വരുമെന്നും കെ എം മാണിയുടെ രാഷ്ട്രീയത്തേയും ഭവനത്തേയും അപഹരിക്കാനുള്ള ശ്രമം പിജെ ജോസഫ് നടത്തിയെന്നും കൂടാതെ ഈ വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണെന്നും രണ്ടിലയിൽ നിന്ന് കേരളാ കോൺഗ്രസിനെ മാറ്റി നിർത്താൻ കഴിയില്ലെന്നും ഇടത് മുന്നണിക്ക് ഈ വിധി കരുത്ത് പകരുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ശൈത്യകാലത്തിനായി ബദരീനാഥ ക്ഷേത്രം അടയ്ക്കുന്നു
പി ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചത്. ചിഹ്നം സംബന്ധിച്ച കാര്യങ്ങൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തീരുമാനമെടുത്തത്, ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ വസ്തുതകളും രേഖകളും പരിശോധിച്ചശേഷമാണ്. അതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയും രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക