ബെംഗളൂരു: ബിനീഷിന്റെ എൻ സി ബി കസ്റ്റഡി അവസാനിച്ചു. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെടാത്തതിനാൽ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. വീഡിയോ കോൺഫറൻസിങ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. നാല് ദിവസമാണ് ബിനീഷിനെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ചോദ്യം ചെയ്തത്.
പാലാരിവട്ടം പാലം അഴിമതി: വി വി നാഗേഷ് റിമാൻഡിൽ
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ പ്രമുഖ വ്യവസായി അബ്ദുൽ ലത്തീഫിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിനീഷ് ലഹരി ഇടപാടിലൂടെ സമ്പാദിച്ച പണം അബ്ദുൽ ലത്തീഫ് വഴി വിവിധ ബിസിനസുകളിൽ നിക്ഷേപിച്ചെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക