ഇസ്ലാമാബാദ്: പാകിസ്താനില്‍ പുരാവസ്തു വകുപ്പ് നടത്തിയ ഗവേഷണത്തില്‍ അതിപുരാതന ഹിന്ദു ക്ഷേത്രം കണ്ടെത്തി. ഏകദേശം 1300 വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രമാണ് കണ്ടെത്തിയത്. വടക്ക് കിഴക്കന്‍ പാകിസ്താനിലെ സ്വാറ്റ് ജില്ലയിലാണ് സംഭവം.
ബാരിക്കോട് ഘുണ്ടായ് മേഖലയിലെ മലനിരകളില്‍ പാകിസ്താന്, ഇറ്റാലിയന്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഗവേഷണത്തിലാണ് ഹിന്ദു ക്ഷേത്രത്തിന്റെ വ്യക്തമായ ശേഷിപ്പുകള്‍ ലഭിച്ചത്.
ഒരു കരിമ്പ് കള്ളൻ! ഒളിച്ച് നിൽക്കുന്ന കുട്ടിക്കൊമ്പന്റെ ചിത്രം വൈറൽ
ഹിന്ദു ശാഹി രാജവംശത്തിന്റെ കാലഘട്ടത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ഖയ്ബര്‍ പഖ്തുന്‍ഖ്വ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥനായ ഫാസ്ലെ ഖാലിദ് പറഞ്ഞു.
ഗവേഷണത്തിനിടെ ക്ഷേത്രത്തിനടുത്തായി ഒരു കാവല്‍ ഗോപുരവും പട്ടാളത്താവളവും ഒരു വാട്ടര്‍ ടാങ്കും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക