അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിലെ ചാഞ്ചാട്ടം കഴിഞ്ഞ രണ്ട് മാസത്തിലധികമായി തുടരുകയാണ്. ഓഗസ്റ്റ് ഏഴിന് അന്താരാഷ്ട്ര സ്വർണവില എക്കാലത്തെ ഉയർന്ന നിരക്കായ 2,080 ഡോളറിലേക്ക് എത്തിയിരുന്നു.
എന്നാൽ, പിന്നീട് മൂന്ന് ദിവസത്തിനകം സ്വർണ നിരക്കിൽ 220 ഡോളറിന്റെ ഇടിവ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു കേരളത്തിലെ സ്വർണ വില.
സമാനമായ ചാഞ്ചാട്ടമാണ് രാജ്യാന്തര വിപണിയിലും അതിന്റെ പ്രതിഫലനമെന്ന രീതിയിൽ കേരള വിപണിയിലും ദൃശ്യമാകുന്നത്. ഇന്ന് കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,821 ഡോളറാണ് അന്താരാഷ്ട്ര നിരക്ക് നിരക്ക്.
കേരള വിപണിയിൽ ഇന്ന് ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. പവന് 720 രൂപയും താഴേക്ക് എത്തി. ഗ്രാമിന് 4,620 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,960 രൂപയും. തങ്കക്കട്ടികളുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 50 ലക്ഷം രൂപയ്ക്കടുത്തേക്ക് താഴ്ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക