കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച ചിത്രവും ഒപ്പമുള്ള കുറിപ്പും രാഷ്ട്രീയ ചര്‍ച്ചയാകുന്നു. ഒരു ചായ, കെറ്റിലിൽനിന്നും പകരുമ്പോള്‍ നിറം ത്രിവർണ പതാകയുടേതാണ്. അത് അരിച്ചു വരുമ്പോൾ കാവി നിറം മാത്രമാകും. തരൂര്‍ പങ്കുവച്ച ചിത്രം ഇതായിരുന്നു.
രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന മുംബൈ ആസ്ഥാനമായുള്ള അഭിനവ് കഫാരെയുടെ ഗംഭീരമായ കലാസൃഷ്ടിയാണിത് എന്നാണു തരൂരിന്റെ കുറിപ്പ്. എന്നാൽ എന്താണ് ഈ ചിത്രത്തിലൂടെ തരൂർ ഉദ്ദേശിച്ചതെന്നാണ് സൈബർ ലോകം തലപുകയ്ക്കുന്നത്.
രാജ്യം കാവിവൽക്കരിക്കുന്നു എന്നാണോയെന്ന് ഒരു ചോദ്യം. അതോ കോൺഗ്രസ് പാര്‍ട്ടി തന്നെ കാവിവൽക്കരിക്കുന്നു എന്നാണോ എന്നും ചോദ്യമുണ്ട്. കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെയാണ് ഉദ്ദേശിച്ചതെന്നാണു ചിലരുടെ നിരീക്ഷണം.
— Shashi Tharoor (@ShashiTharoor) November 23, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക