പൊലീസിന് ഇനി ഏത് കല്യാണവീടും സന്ദർശിക്കുവാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ നൽകുവാനും അധികാരം നൽകി. ഗുഡ്ഗാവിലാണ് പൊലീസിന് സന്ദർശന അധികാരം നൽകിയത്. ഗുഡ്ഗാവ് പൊലീസ് കമ്മീഷണർ കെകെ റാവു ആണ് ഇക്കാര്യം സംബന്ധിച്ചുള്ള പുതിയ ഓർഡർ പുറത്തിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു
നഗര പ്രദേശങ്ങളിൽ നടക്കുന്ന ഏത് കല്യാണത്തിലും പങ്കെടുത്ത് മാസ്ക് ധരിക്കാത്തവർക്ക് പിഴ നൽകാനാണ് പൊലീസുകാർക്ക് അധികാരം നൽകിയിരിക്കുന്നത്. മാത്രമല്ല, അതിഥികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യണം. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
എണ്ണയുടെ അമിത ഉപയോഗം ആരോഗ്യം നശിപ്പിക്കും! എണ്ണയുടെ ഉപയോഗം കുറക്കാൻ ഇങ്ങനെ ചെയ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക