ചെന്നൈ: ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമ പ്രേഷകരുടെ പ്രിയ നടനായി മാറിയ ആളാണ് റാണ ദഗുബാട്ടി.ബാഹുബലിക്ക് ശേഷം ഒട്ടേറെ ചിത്രങ്ങളില്‍ നായകനായും സഹനടനായും താരം വേഷമിട്ടു. ഇതിനിടയിലാണ് റാണ സിനിമയില്‍ ഇടവേളയെടുത്തത്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇതേക്കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് അദ്ദേഹം.
സാമന്ത അവതാരകയായി എത്തുന്ന സാം ജാമം എന്ന ഷോയിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയുന്നത്. ജീവിതം അതിവേഗത്തില്‍ മുന്നോട്ട് പോകുന്നതിനിടെ പെട്ടെന്ന് വീണുപോകുന്ന അവസ്ഥയാണ് ഇപ്പോഴുളളതെന്ന് റാണ പറയുന്നു.
സംവിധായകന് നാഗ അശ്വിനൊപ്പമാണ് താരം പരിപാടിയില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖത്തിന്റെ പ്രോമോ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
വൃക്കകള്‍ തകരാറിലാകുകയും ഹൃദയത്തിനും ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ബി.പി സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 30 ശതമാനം വരെ മരണത്തിന് സാധ്യതയുണ്ടെന്നും റാണ വ്യക്തമാക്കി. ഏറെ വികാരധീനനായാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞത്.
” ചുറ്റുമുളള ആളുകള്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറപോലെ ഉറച്ചു നിന്നു. ഇത് ഞാന്‍ എന്റെ കണ്മുന്നില് കണ്ടതാണ്. അതുകൊണ്ടാണ് നിങ്ങള്‍ എനിക്ക് സൂപ്പര്‍ സ്റ്റാര്‍ ആകുന്നത് ” റാണയെക്കുറിച്ച് സാമന്ത പ്രതികരിച്ചു.
ലോക്ഡൗണ്‍ കാലത്താണ് റാണ വിവാഹിതനാകുന്നത്. അടുത്ത സുഹൃത്തായ മിഹിക ബജാജിനെയാണ് താരം ജീവിതസഖിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക