അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ഇനി ദൈവത്തിന്റെ പാതയിലാണെന്ന് പ്രഖ്യാപിച്ച മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരൻ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ച് സന അനസിനൊപ്പം പടികൾ ഇറങ്ങി വരുന്നതും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതുമാണ് വീഡിയോ.
‘അല്ലാഹുവിന് വേണ്ടി സ്നേഹിച്ചു, അല്ലാഹുവിന് വേണ്ടി വിവാഹം കഴിച്ചു, ഇഹലോകത്തും സ്വര്‍ഗത്തിലും അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കുമാറാകട്ടെ’; എന്നാണ് വിവാഹ ഫോട്ടോ പങ്കുവെച്ച് സന ഖാന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
ചെമ്പൻ വിനോദും മമ്ത മോഹൻദാസും മുഖാമുഖം, സോഹന്‍ സീനുലാലിന്റെ ‘അണ്‍ലോക്ക്’; ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി
കഴിഞ്ഞ ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തിന്റെ പാതയിലാണെന്നും നടി പ്രഖ്യാപിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്റെ പുതിയ ജീവിതമെന്ന് സന കുറിപ്പില്‍ വ്യക്തമാക്കി.
വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യൻ ഭൂമിയിലേക്ക് വന്നതിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്നും സന കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക