ലോക ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 60 വയസ്സായിരുന്നു അദ്ദേഹത്തിന്. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. രണ്ട് ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ആശുപത്രിയില്‍
അർജന്റീനയിൽനിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. 1986 ൽ അർജൻറീനക്ക് ലോകകപ്പ് നേടിക്കൊടുത്ത താരമാണ് അദ്ദേഹം. ഫുട്ബോൾ പ്രേമികളുടെ മനസ്സ് കീഴടക്കിയ താരം ഇനി ഓർമ്മകളിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക