സമീപകാല ചിത്രങ്ങളിലെ അഭിനയത്തിലൂടെ വീണ്ടും സജീവമായി ഉർവശി. ‘വരനെ ആവശ്യമുണ്ട്’ , ‘സൂററൈ പോട്ര്’ ,’മൂക്കുത്തി അമ്മൻ’ തുടങ്ങിയ ചിത്രങ്ങളിലെ ഉർവശിയുടെ അഭിനയം ഏറെ പ്രശംസ നേടി. ഹാസ്യ രംഗങ്ങളും വൈകാരിക രംഗങ്ങളും ഉൾപ്പടെ ഏത് റോളും മികവോടെ ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള നടിയാണ് ഉർവശി.
വെടിയൊച്ചകൾ നിലയ്ക്കാത്ത ആ കറുത്ത ദിനം; രാജ്യത്തെ ഞെട്ടിച്ച 26/11 ദിനത്തിന്റെ ഓർമ്മയിൽ ഇന്ത്യ
ഇപ്പോഴത്തെ അഭിനയത്തിനെ അടിസ്ഥാനമാക്കി നടക്കുന്ന ചർച്ചകളുടെ ഭാഗമായി ലേഡി മോഹൻലാൽ എന്ന് ചിലർ ഉർവശിയെ വിശേഷിപ്പിച്ചു. എന്നാൽ ഇത്തരം വിശേഷണത്തിലൂടെ ഉർവശിയെ അപമാനിക്കുകയാണെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
ഉർവശിയെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവർക്ക് അവരുടേതായ ശൈലിയുണ്ട്. മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ. ഉർവശിക്ക് ഉർവശിയുടേതായ വ്യക്തിത്വവും മോഹൻലാലിന് മോഹൻലാലിന്റേതായ വ്യക്തിത്വവുമുണ്ട്.
മോഹൻലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉർവശി. ഇരുവരും ഒരേ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. ലേഡി മോഹൻലാൽ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക