സിനിമയിൽ അച്ഛൻ,മകൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവൻ തന്നെയാണ്. സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. പവൻ കല്യാണിന്റെ ഏറ്റവും വലിയ ഹിറ്റായ ഗബാര്‍ സിംഗിന്റെ സംവിധായകനാണ് ഹരിഷ് ശങ്കര്‍.
സിനിമയില്‍ ഫ്ലാഷ് ബാക്ക് രംഗങ്ങളിലായിരിക്കും പവൻ കല്യാണ്‍ അച്ഛൻ കഥാപാത്രമായി എത്തുക. മകൻ കഥാപാത്രമായിട്ടാണ് ഭൂരിഭാഗം രംഗങ്ങളിലും അദ്ദേഹം അഭിനയിക്കുക. പൂജ ഹെഗ്ഡെയെയാണ് സിനിമയില്‍ നായികയായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.
‘മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ, അവർക്ക് സ്വന്തമായൊരു ശൈലിയുണ്ട്’ സത്യൻ അന്തിക്കാട്
സിനിമയിലെ മറ്റ് അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രീകരണം ഉടൻ തുടങ്ങും. ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക