തനിക്ക് അഭിനയ ജീവിതത്തിൽ ഏറ്റവും വിഷമമുണ്ടാക്കിയ അനുഭവവും അതിന്റെ പരിണാമ സംഭവങ്ങളും വെളിപ്പെടുത്തി നടി മംമ്ത.
കുചേലൻ സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്. സിനിമയിലെ പാട്ടുസീൻ ചില കാരണങ്ങളാൽ വെട്ടിച്ചുരുക്കി അതാണ് തനിക്ക് വിഷമമുണ്ടാക്കിയതെന്നും മംമ്ത കൂട്ടിച്ചേർത്തു.
മംമ്തയുടെ വാക്കുകൾ
അന്നൊക്കെ ഞാൻ ഞാൻ പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കുന്ന ആളായിരുന്നെങ്കിൽ ചിലപ്പോൾ ആ സിനിമയിൽ ഉണ്ടാകുമായിരുന്നില്ല. ആ സെറ്റിൽ നിന്ന് ഞാൻ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ. പക്ഷേ ഞാനതു ചെയ്തില്ല.
ഞാൻ അവിടെ നിന്നു എന്റെ ഭാഗം അഭിനയിച്ചു. ആകെ ഒരു ഷോട്ട് മാത്രമാണ് ആ സിനിമയിൽ എന്റേതായി ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ച് വലിയ വിഷമമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. പക്ഷേ രജനി സാറിനോട് എനിക്കുള്ള ബഹുമാനം വർദ്ധിച്ചത് പിന്നീട് ഉണ്ടായ ചില സംഭവങ്ങൾ മൂലമാണ്.
ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഞാൻ വിഷമിച്ചാണ് പോയതെന്ന് അദ്ദേഹത്തോട് എപ്പോഴോ പറഞ്ഞു. അദ്ദേഹം എന്നെ ഫോൺ ചെയ്തു. മംമ്ത എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.
ക്ഷമിക്കണം എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. സാർ ഒരിക്കലും അറിഞ്ഞു കൊണ്ടാവില്ല ഇങ്ങനെ നടന്നതെന്ന് എനിക്കറിയാം എന്നൊക്കെ ഞാൻ അന്ന് പറഞ്ഞു. അങ്ങനെ ഇവരുടെ കൂടെയൊക്കെ ജോലി ചെയ്തപ്പോൾ ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക