മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു. ഫിസിയോ തെറപ്പിയും വിശ്രമവും ആവശ്യമെന്ന് ഡോക്ടര്‍മാര്‍. കോവിഡാനന്തര പരിശോധനകള്‍ക്കാണ് രവീന്ദ്രന് ആശുപത്രിയിലെത്തിയത്. തിരുവനന്തപുരം മെഡി. കോളജിലായിരുന്നു പരിശോധന.
ലീസ് ആക്ട് ഭേദഗതിയില്‍ വീഴ്ച പറ്റി: സിപിഎം
അതിനിടെ വടകരയിലെ മൂന്നുവ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബെനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെ കോവിഡാനന്തര പരിശോധനകൾക്ക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക