കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മരിച്ചു.
ജീവപര്യന്തം തടവിന് വിധിച്ചിരുന്ന എറണാംകുളം നേരിയമംഗലം പാറവിള പുത്തന്‍വീട്ടില്‍ കൊച്ചുനാരായണന് ആണ് വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. 76 വയസായിരുന്നു.
സി.എം.രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു; വിശ്രമം ആവശ്യമെന്ന് ഡോക്ടര്‍മാര്‍
നവംബര്‍ 18 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സക്കായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രമേഹത്തെ തുടര്‍ന്ന് ഒരു കാല് മുറിച്ചു മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക