ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി എന്‍ ആര് സന്തോഷ് ആത്മഹത്യക്കു ശ്രമിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇദ്ദേഹത്തെ ബെംഗളൂരുവിലെ രാമയ്യ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സന്തോഷിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. സന്തോഷ് ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണമറിയില്ലെന്ന് യെദിയൂരപ്പ പറഞ്ഞു.
അബൂദാബിയിൽ വാഹനാപകടം; സുഹൃത്തുക്കളായ രണ്ട് മലയാളികൾ മരിച്ചു
ഇപ്പോള്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും യെദിയൂരപ്പ പ്രതികരിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക