ധനമന്ത്രി തോമസ് ഐസക്ക് സി എ ജി റിപ്പോർട്ട് പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതി സംബന്ധിച്ച് സ്പീക്കര്‍ക്ക് വിശദീകരണം നല്കി. സ്പീക്കര്‍ എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാപരമായ കാര്യങ്ങളെ സംബന്ധിച്ച നിഗമനത്തിലെത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട തലത്തില്‍ ചര്‍ച്ച നടത്തിയിട്ടല്ല സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിഎജി തന്നെ അംഗീകരിച്ചിട്ടുളള മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയോ, അന്തര്‍ദേശീയ പ്രാക്ടീസുകള്‍ കണക്കിലെടുത്താണോ റിപ്പോര്‍ട്ട് എന്ന് പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനത്തിലെത്താം. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ ഉചിതമായ തീരുമാനങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക