നിരവധി സിനിമകളിൽ നായകനായെത്തിയെങ്കിലും ബാഹുബലി എന്ന ഒറ്റ സിനിമക്കൊണ്ട് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി വീണ്ടും പ്രഭാസ് എത്തുകയാണ്. താരത്തിന്റെ പുതിയ ചിത്രം സലാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ആർത്തവ വേദനയോ ? ഇതാ വീട്ടിൽ ചെയ്യാവുന്ന ചില മരുന്നുകൾ
ഇത്തവണ പ്രഭാസ് ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ പ്രശാന്ത് നീൽ ആണ് പ്രഭാസ് ചിത്രം സലാറിന്റെ സംവിധാനം നിർവഹിക്കുന്നത്. ചരിത്രം സൃഷ്ടിച്ച രണ്ടു സിനിമകളിലെ നായകനും സംവിധായകനും ഒന്നിക്കുമ്പോൾ ഇന്ത്യൻ സിനിമയിലെ മറ്റൊരു വിസ്മയമായിരിക്കും ഉണ്ടാകുകയെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക