കണ്ണൂർ :കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ശാസ്ത്രസഹിത്യ പരിഷത് പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. തുടർന്ന് സമരസമിതിക്ക് വേണ്ടി അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണ പ്രസാദിന് പിരിച്ചെടുത്ത തുകയും അയച്ചു. പരിഷത് ഭവനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി മുൻസിപ്പൽ ബസ്റ്റാന്റിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി എം സുജിത്ത് ഉദ്ഘാടനം ചെയ്തു. ട്രഷറർ പി പി ബൈജു തുക കൈമാറി. പി കെ സുധാകരൻ അധ്യക്ഷനായി. പി കെ ബൈജു സ്വാഗതവും പിവി മനോജ്കുമാർ നന്ദിയും പറഞ്ഞു. ഞാനും ഫെമിനിസ്റ്റാണ്, അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോള്‍ നമ്മള് ഫെമിനിച്ചികളായി മാറുകയാണ്; രചന നാരായണന് കുട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക