കടകം പള്ളി സുരേന്ദ്രന്റെ ഭാര്യ കൊറോണ നിയന്ത്രണ വിലക്ക് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. നാലമ്പലത്തിനുള്ളിൽ ഭക്തർക്ക് പ്രവേശന വിലക്ക് നിലനിൽക്കെ പ്രവേശിച്ചത് ആചാരലംഘനത്തിന് ഇടയാക്കിയെന്നാണ് ആരോപണം.
കർഷക സമരത്തിന് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്
മന്ത്രി പത്നിയും കുടുംബാംഗങ്ങളും വിലക്ക് മറികടന്ന് ക്ഷേത്രത്തിൽ പ്രവേശിച്ചത് നവംബർ 26 ന് പുലർച്ചെയായിരുന്നു. കീഴ്ശാന്തിമാർക്കും കഴകക്കാർക്കും പ്രവർത്തി സമയങ്ങളിലൊഴിച്ച് പ്രവേശന വിലക്കുള്ളപ്പോഴായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക