വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുറത്തുള്ള ഒരു പാര്‍ട്ടിയുമായും മുന്നണിക്ക് ബന്ധമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെന്നിത്തലക്ക് എതിരെ ബാര്‍ കോഴയില്‍ അന്വേഷണം നടത്താന്‍ ഇടത് സര്‍ക്കാരിന് നാണമില്ലേയെന്നും ബാര്‍കോഴ വിഷയത്തില്‍ മുന്നണി മാറിയാലും കെ എം മാണി നൂറ് ശതമാനം പരിശുദ്ധനെന്നും ഉമ്മന്‍ചാണ്ടി വയനാട്ടില്‍ പറഞ്ഞു. കൂടാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് അറിയിച്ചു.
ബുറേവി ചുഴലിക്കാറ്റ്; തമിഴ്നാട് തീരത്തോടടുക്കുന്നു
യാതൊരു ബന്ധവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പാടില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കിന് കോണ്‍ഗ്രസില്‍ ധാരണയായതായാണ് കഴിഞ്ഞ മാസം പുറത്തുവന്ന വാര്‍ത്ത. രാഷ്ട്രീയകാര്യ സമിതിയിലെ ധാരണ, വെല്‍ഫയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്ക് പോക്ക് ഉണ്ടാക്കുമെന്നും പ്രാദേശികമായി സഹകരിക്കാവുന്ന സംഘടനകളുമായി നീക്കുപോക്കാവാം എന്നുമായിരുന്നു വിവരം. അന്നും പാര്‍ട്ടി അധ്യക്ഷന്‍ പരസ്യ പ്രസ്താവനയ്ക്ക് തയാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക