രക്തം പോകുന്ന ഞരമ്പുകൾ വികസിയ്ക്കുന്നതാണ് മൈഗ്രേൻ വരുന്നതിന് കാരണം.മൈഗ്രേൻ അലട്ടുന്നവർക്ക് ഇതു വരാൻ പല കാരണങ്ങളുമുണ്ടാകാം ചൂട് അധികമാകുന്നത്, വെയിൽ കൊള്ളുന്നത്, സ്ട്രെസ്, ഉറക്കക്കുറവ്, ചായ, കാപ്പി ശീലം മുടങ്ങുന്നത്, ഭക്ഷണം കഴിയ്ക്കാത്തത് തുടങ്ങി മൈഗ്രേന് കാരണമായി വരുന്ന കാര്യങ്ങൾ പലതാണ്.
പുറമേ പെർഫ്യൂമുകളുടെ ഗന്ധം, ഉറക്കെയുള്ള ഒച്ച, ബിപി തുടങ്ങിയ കാരണങ്ങളും വരും. പലരും മൈഗ്രേന് പരിഹാരമായി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നു. എന്നാൽ ഇതിനും ചെയ്യാവുന്ന നാടൻ വൈദ്യങ്ങളുണ്ട്. ഇനി അവയെന്താണെന്ന് പരിചയപ്പെടാം.
1.ഓണത്തുമ്പയുടെ ഇല ഇതിന് പരിഹാരമാണ്. ഇത് അരച്ച് നെറ്റിയിലിടുക. മൈഗ്രേന് പരിഹാരമാകും.
2.ഉലുവാപ്പൊടി വെള്ളത്തിൽ ചാലിച്ച് മണപ്പിയ്ക്കാം. ഇതും മൈഗ്രേന് പരീക്ഷിയ്ക്കാം.
3.ചെറുനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് കുഴമ്പാക്കി നെറ്റിയിൽ പുരട്ടുന്നതും ഗുണം നൽകും. ഇത് ഉണങ്ങിക്കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകാം.
4.ചന്ദനം അരച്ച് നെറ്റിയിൽ ഇടുന്നതും നല്ലതാണ്.
5.ഉഴുന്ന് പാലിൽ തിളപ്പിച്ച് കഴിയ്ക്കുന്നത് നല്ലതാണ്.
6.മഞ്ഞൾ പൊടിച്ച് ആവണക്കെണ്ണയിൽ കലർത്തി തിരി കത്തിയ്ക്കുക. ഈ തിരി കെടുത്തി ഇതിന്റെ പുക ശ്വസിയ്ക്കാം. മഞ്ഞൾക്കഷ്ണം കത്തിച്ച് ഇതിന്റെ പുക മൂക്കിലൂടെ വലിയ്ക്കാം. ഇതും നല്ലതാണ്.
7.ഏലത്തരി, കറുക, ചന്ദനം എന്നിവ തുല്യ അളവിൽ എടുക്കുക. ഇത് മുലപ്പാലിൽ അരച്ച് നെറ്റിയിൽ പുരട്ടാം. . മൈഗ്രേന് ആശ്വാസമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക